പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവിശ്യപ്പെട്ടിട്ടില്ല; കുണ്ടറ കേസില്‍ മന്ത്രി എകെ ശശീന്ദ്രനെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്
കൊല്ലം: കുണ്ടറ പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രി എകെ ശശീന്ദ്രനെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്. കുണ്ടറയില്‍ എന്‍സിപി നേതാവിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന് ശ്രമിച്ചെന്ന പരാതിയിലാണ് പോലിസ് ക്ലീന്‍ ചിറ്റ് നല്കയിരിക്കുന്നത്.
പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവിശ്യപ്പെട്ടിട്ടില്ലെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
നല്ലനിലയില്‍ പരിഹരിക്കണമെന്ന മന്ത്രിയുടെ വാക്കുകളില്‍ തെറ്റായ അര്‍ഥമില്ല. ഭാഷാ നിഘണ്ടു പരിശോധിച്ചാണ് ഇങ്ങനെ ഒരു നിഗമനത്തിലെത്തിയതെന്നാണ് അന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
പരാതിക്കാരിയുടെ പിതാവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പീഡന പരാതി നല്ല നിലയില്‍ പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.