പോലിസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടില്ല; മന്ത്രി എകെ ശശീന്ദ്രനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും പരാതിക്കാരി

Update: 2021-07-22 06:46 GMT

കൊല്ലം: പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് പരാതിക്കാരി. പീഡകര്‍ക്കായി മന്ത്രിയും മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ കുണ്ടറയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'പോലിസ് പ്രതിക്കൊപ്പം നിന്ന് എന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നു. പോലിസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചെന്നത് കളവാണ്. എന്നെ ആരും മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടില്ല. എകെ ശശീന്ദ്രനും പ്രതികള്‍ക്കുമായി മുഖ്യമന്ത്രി നിലകൊള്ളുന്നു. അധിക്ഷേപിച്ചാലും സ്വാധീനിച്ചാലും കേസില്‍ നിന്ന് പിന്മാറില്ല'- പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

മൊഴിയെടുക്കാന്‍ പോലിസ് വിളിപ്പിച്ചപ്പോള്‍ പരാതിക്കാരി എത്തിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

Tags: