കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനിലും

Update: 2021-08-18 11:46 GMT

തിരുവനന്തപുരം: ഓണത്തിന്റെ ഭാഗമായി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. www.kudumbashreebazaar.com എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക. വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഡെലിവറി സൗജന്യമായിരിക്കും. കൂടാതെ ധാരാളം ഓഫറുകളും നല്‍കുന്നുണ്ട്. ഓഫറുകളുടെ വിശദവിവരങ്ങള്‍ കുടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭിക്കും.

ഇതിനുപുറമെ കുടുംബശ്രീ ആയിരത്തോളം വിപണന മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. 359 ഓളം സപ്ലൈകോ സ്‌റ്റോറുകളിലും ജില്ലകളിലെ കുടുംബശ്രീ ബസാര്‍, മാര്‍ക്കറ്റിംഗ് ഔട്ട്‌ലെറ്റ്, കിയോസ്‌ക് എന്നിവയിലും കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.

Tags:    

Similar News