ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു

Update: 2026-03-12 09:04 GMT

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന പ്രതിഷേധത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

ഫെബ്രുവരി 25നാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ആരോഗ്യ മന്ത്രിക്കെതിരേ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റെന്നും വധശ്രമം നടന്നെന്നുമാണ് പോലിസ് കേസ് ചാര്‍ജ് ചെയ്തത്. എന്നാല്‍ മന്ത്രിയെ ശാരീരികമായി ആക്രമിച്ചു എന്ന വാദത്തിന് തെളിവായി വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെയാണ് രണ്ടാഴ്ച്ചയിലധികമായി തടവില്‍ കഴിഞ്ഞിരുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

Tags: