ചിന്തയുടെ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം

Update: 2023-02-10 09:50 GMT

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലയില്‍ കെഎസ്‌യു പ്രതിഷേധം. സിന്‍ഡിക്കേറ്റ് യോഗം നടക്കവേയായിരുന്നു പ്രതിഷേധം. യോഗത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ചിന്തയുടെ പിഎച്ച്ഡി റദ്ദാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെഎസ്യു ജില്ലാ അധ്യക്ഷന്‍ സെയ്ദലി കായ്പാടി അറിയിച്ചു.

Tags: