മലയാളം മഹാനിഘണ്ടു എഡിറ്റര്‍ നിയമനം; മറുപടി പറയേണ്ടത് സര്‍വകലാശാലയെന്ന് ഡോ. പൂര്‍ണിമ; പ്രതിഷേധവുമായി കെഎസ്‌യു
കേരള സര്‍വകലാശാല ലെക്‌സിക്കന്‍ വകുപ്പിലെ ഡോ. പൂര്‍ണിമയുടെ കാബിനിലായിരുന്നു കെഎസ്‌യു പ്രതിഷേധം.
തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു എഡിറ്റര്‍ നിയമനം ക്രമവിരുദ്ധമെന്നാരോപിച്ച് ഡോ. പൗര്‍ണമി മോഹനനെതിരേ കെഎസ്‌യു പ്രതിഷേധം. കേരള സര്‍വകലാശാല ലെക്‌സിക്കന്‍ വകുപ്പിലെ ഡോ. പൂര്‍ണിമയുടെ കാബിനിലായിരുന്നു കെഎസ്‌യു പ്രതിഷേധം. ചട്ടവിരുദ്ധമായി സംസ്‌കൃത അധ്യാപികയെ മലയാളം നിഘണ്ടുവിന്റെ എഡിറ്ററാക്കി് എന്നാണ് കെഎസ്‌യു ആരോപിക്കുന്നത്.
സംസ്‌കൃത അധ്യാപികയെ മലയാളം നിഘണ്ടുവാഭാഗം എഡിറ്ററാക്കിയത് സംബന്ധിച്ച് മറുപടി പറയേണ്ടത് സര്‍വകലാശാലയാണെന്ന് ഡോ.പൂര്‍ണിമ പറഞ്ഞു. സര്‍വകലാശാല വിജ്ഞാപനം കണ്ടിട്ടാണ് അപേക്ഷിച്ചത്. എന്നെ നിയമിച്ചത് സര്‍വകലാശാലയാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആളാണ് ഭര്‍ത്താവ് എന്നത് കൊണ്ട് ഭാര്യക്ക് ജോലി ചെയ്യാന്‍ പാടില്ല എന്നാണോ എന്നും ഡോ. പൂര്‍ണിമ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായ ആര്‍ മോഹനനാണ് ഡോ. പൗര്‍ണമിയുടെ ഭര്‍ത്താവ്.