വിസിക്കെതിരേ സമരം ശക്തമാക്കി കെഎസ്‌യു; രാജി ആവശ്യവുമായി വസതിയിലേക്ക് തീപന്തവുമായി നൈറ്റ് മാര്‍ച്ച് നടത്തി

Update: 2021-12-13 15:36 GMT

കണ്ണൂര്‍: സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലറുടെ വസതിയിലേക്ക് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. പുനനിയമനത്തിലെ ചട്ടലംഘനം ചാന്‍സലറായ ഗവര്‍ണര്‍ തന്നെ തുറന്ന് പറഞ്ഞിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന വി സി യുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. തീ പന്തവുമായി വീട്ടിലേക്ക് ഇരച്ച് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ടൗണ്‍ സി ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘം തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വി സി ഒരു നിമിഷംപോലും ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും രാജിവെക്കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിജു ഉമ്മര്‍, അഭിജിത്ത് സി ടി, ഫര്‍ഹാന്‍ മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, ഹരികൃഷ്ണന്‍ പാളാട്, മുഹമ്മദ് റാഹിബ് കെ ഇ, ഉജ്ജ്വല്‍ പവിത്രന്‍, ആഷിത്ത് അശോകന്‍,സുഹൈല്‍ ചെമ്പന്‍തോട്ടി, ആകാശ് ഭാസ്‌കരന്‍, സായന്ത് ടി, പ്രയാഗ് പി സി, അതുല്‍ എംസി, ആലേഖ് കാടാച്ചിറ, ഹര്‍ഷരാജ് സി കെ, അമല്‍ നടുവനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    

Similar News