കൊവിഡ് മൂലം നിര്‍ത്തിവച്ച ഷെഡ്യൂളുകള്‍ പുനരാരംഭിക്കണമെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂനിയന്‍

Update: 2021-11-11 11:56 GMT

പെരിന്തല്‍മണ്ണ: കൊവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന ഷെഡ്യൂളുകള്‍ പുനരാരംഭിച്ചു കൊണ്ട് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് കെഎസ്ആര്‍ടിഇഎ(സിഐടിയു) പെരിന്തല്‍മണ്ണ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി. വാസു നഗറില്‍ (എന്‍ജിഒ യൂനിയന്‍ ഹാള്‍) ചേര്‍ന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി പത്മജ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിഇഎ യൂനിറ്റ് സെക്രട്ടറി ടി ദേവിക യൂനിറ്റ് റിപോര്‍ട്ടും സംസ്ഥാന സെക്രട്ടറി പി എ ജോജോ കേന്ദ്ര കമ്മറ്റി റിപോര്‍ട്ടും അവതരിപ്പിച്ചു.

യൂനിറ്റ് പ്രസിഡണ്ട് അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സന്തോഷ്, ജില്ലാ പ്രസിഡണ്ട് കെ വി ഹരി, സെക്രട്ടറി പി എ മുഹമ്മദാലി, ട്രഷറര്‍ കൈരളീദാസ്, സിഐടിയു ഏരിയ കോര്‍ഡിനേഷന്‍ സെക്രട്ടറി മുസ്തഫ, വി കെ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശശീന്ദ്രന്‍ കെ സി സ്വാഗതവും പ്രമോദ് യു നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി എം അബ്ദുറഹ്മാന്‍ (പ്രസിഡണ്ട് ), അബ്ദുസമദ് (വൈസ് പ്രസിഡണ്ട് ), ശശീന്ദ്രന്‍ കെ സി (സെക്രട്ടറി), പ്രകാശ് പി (ജോ.സെക്രട്ടറി), പ്രമോദ് യു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. 

Tags: