കെഎസ്ആര്‍ടിസി: ശമ്പളംവൈകുന്നതിനെതിരേ യൂനിയനുകള്‍ സമരത്തിലേക്ക്; ഇന്ന് ചര്‍ച്ച

Update: 2022-05-05 02:13 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് യൂനിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നു. സമരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രി യൂനിയനുകളെ ചര്‍ച്ചക്കുവിളിച്ചു. കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു), ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ്(ബിഎംഎസ്)എന്നീ യൂനിയനുകളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ പകുതിയോടെയാണ് നല്‍കിയത്. ഏപ്രിലിലെ ശമ്പളം മെയ് അഞ്ചിന് നല്‍കണമെന്നാണ് യൂനിയനുകളുടെ ആവശ്യം. അത് പാലിച്ചില്ലെങ്കില്‍ നാളെ മുതല്‍ സമരം തുടങ്ങാനാണ് പദ്ധതി. ഇത് ഒഴിവാക്കാനാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. 

Tags:    

Similar News