കെഎസ്ആര്‍ടിസി ശമ്പളം: ധനവകുപ്പ് 20 കോടി കൂടി നല്‍കും

Update: 2023-02-11 15:33 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കു മുമ്പ് ശമ്പളം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം വന്ന പശ്ചാത്തലത്തിലാണ് നടപടി. ശമ്പളവിതരണത്തിനായി സര്‍ക്കാര്‍ അനുവദിക്കേണ്ട 50 കോടി രൂപയില്‍ 30 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ബാക്കി 20 കോടി രൂപ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ധനവകുപ്പിനു കത്ത് നല്‍കിയിട്ടുണ്ട്. 84 കോടി രൂപയാണ് ഒരുമാസത്തെ ശമ്പളം നല്‍കുന്നതിനു കെഎസ്ആര്‍ടിസി കണ്ടെത്തേണ്ടത്.

Tags: