കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇനി ഫോണ്‍ പേ മൊബൈല്‍ ആപ്പ് വഴിയും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷന്‍ സൗകര്യം കൂടുതല്‍ സുഗമമാക്കുന്നു. ഇനി മുതല്‍ ഫോണ്‍ പേയുടെ പേയ്‌മെന്റ് ഗേറ്റ് വേ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകള്‍ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ ടിക്കറ്റുകള്‍ റദ്ദാക്കുകയോ ചെയ്താല്‍ 24 മണിക്കൂറിനകം നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോണ്‍ പേ സര്‍വ്വീസ് ഉപയോഗിക്കുന്നതിന് പേയ്‌മെന്റ് ഗേറ്റ് വേ ചാര്‍ജുണ്ടാവില്ല. ആദ്യ ദിനത്തില്‍ തന്നെ 134 പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.
കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളുടെ സമയ വിവരങ്ങളും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും ലഭ്യമാകും.
'Ente KSRTC App' Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralsartc.app
കൂടുതല്‍ വിവരങ്ങള്‍ക്ക്
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ 9447071021
ലാന്‍ഡ്‌ലൈന്‍ 04712463799
0471 2471011 Extn. 290,238
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി (24×7)
വാട്‌സാപ്പ് 8129562972
റിസര്‍വ്വേഷന്‍ ഇമെയില്‍
rsnskrtc@kerala.gov.in
റിസര്‍വേഷന്‍ പേയ്‌മെന്റ് ഗേറ്റ് വേ സംബന്ധിച്ച പരാതികള്‍
0471 4018866
keralartc@billdesk.com
