ഏകപക്ഷീയ തീരുമാനമുണ്ടാവില്ല; കെഎസ്ആര്‍ടിസി ഡിപ്പോകളിലെ മദ്യവില്‍പന ആലോചിച്ചിട്ടില്ലെന്നും മന്ത്രി എംവി ഗോവിന്ദന്‍

Update: 2021-09-09 07:47 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളിലെ മദ്യവില്‍പന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്ഥാനവുമില്ലാത്ത ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്‌ലെറ്റുകള്‍ മാറ്റാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, കെഎസ്ആര്‍ടിസി ഡിപ്പോകളിലെ മദ്യവില്‍പനയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Tags: