കെഎസ്ആര്‍ടിസി ബസ് കുടുങ്ങി; വയനാട് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

Update: 2022-12-24 06:51 GMT
കെഎസ്ആര്‍ടിസി ബസ് കുടുങ്ങി; വയനാട് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് കുടുങ്ങിയതിനെത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ ആറിന് ഏഴാം വളവില്‍ ബസ് കുടുങ്ങിയതോടെയാണ് ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടത്. ലക്കിടി മുതല്‍ അടിവാരം വരെയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി താമരശ്ശേരി ഗാരേജില്‍നിന്ന് മെക്കാനിക്കുകളെത്തി ബസ് നീക്കം ചെയ്തശേഷമാണ് മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സം പരിഹരിച്ചത്. അവധി ദിനം ആഘോഷിക്കാന്‍ വയനാട്ടിലേക്ക് പുറപ്പെട്ട സഞ്ചാരികളുടെ നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തില്‍ കുടുങ്ങിയത്. അടിവാരം പോലിീസും ഹൈവേ പോലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് ഗതാഗതം നിയന്ത്രിച്ചത്.

Tags:    

Similar News