കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

Update: 2025-12-01 03:02 GMT

ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചേടുവള്ളില്‍ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകന്‍ ഗോകുല്‍ (24), ശ്രീനിലയത്തില്‍ ശ്രീകുമാറിന്റെയും തുളസിയുടെയും മകന്‍ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

ഹരിപ്പാട്ടെ ഹോട്ടലില്‍നിന്നു ഭക്ഷണംകഴിച്ച് മടങ്ങുന്നതിനിടെ യൂണിയന്‍ ബാങ്കിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ തലയടിച്ച് റോഡില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഇടിച്ചത്. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Tags: