ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപ്പിടിച്ചു

Update: 2023-02-12 11:16 GMT

തൃശൂര്‍:ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപ്പിടിച്ചു. തൃശൂര്‍ പുഴയ്ക്കലിലാണ് സംഭവം. പുക ഉയരുന്നത് കണ്ടയുടന്‍ െ്രെഡവര്‍ ബസ് ഒതുക്കി യാത്രക്കാരെ ഇറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചു. നിലമ്പൂര്‍ കോട്ടയം സൂപ്പര്‍ ഫാസ്റ്റിനാണ് തീപ്പിടിച്ചത്. സംഭവത്തിന് പിന്നാലെ രണ്ട് യൂനിറ്റ് അഗ്‌നിശമനസേനയും സ്ഥലത്ത് എത്തി.

Tags: