കെ ആര്‍ ഗൗരിയമ്മ പകരക്കാരില്ലാത്ത കേരളരാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വം: അബ്ദുന്നാസിര്‍ മഅ്ദനി

കേരള രാഷ്ട്രീയ ചരിത്രത്തിന് അതുല്യമായ ആവേശമായും വിപ്ലവ വീര്യം പകരുന്ന ചിന്തകളായും ഗൗരിയമ്മയുടെ സ്മരണകള്‍ എന്നും അവശേഷിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അനുസ്മരിച്ചു.

Update: 2021-05-11 12:58 GMT
ബെംഗളൂരു: പകരക്കാരില്ലാത്ത കേരളരാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു കെ ആര്‍ ഗൗരിയമ്മ എന്ന് പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പൊതുജീവിതത്തില്‍ കര്‍ക്കശസ്വഭാവക്കാരിയായിരുന്നപ്പോഴും വ്യക്തിബന്ധങ്ങളുടെ ഊഷ്മളത എന്നും നിലനിര്‍ത്തിയ ആളായിരുന്നു ഗൗരിയമ്മ. സഖാവിന്റെ ആതിഥേയത്വം സ്വീകരിക്കാന്‍ ഒന്നിലധികം തവണ തനിക്ക് അവസരം ലഭിച്ചിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിന് അതുല്യമായ ആവേശമായും വിപ്ലവ വീര്യം പകരുന്ന ചിന്തകളായും ഗൗരിയമ്മയുടെ സ്മരണകള്‍ എന്നും അവശേഷിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അനുസ്മരിച്ചു.
Tags: