കുട്ടികളുടെ പോഷകാഹാരം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അപലപനീയമെന്ന് കെപിഎസ്ടിഎ

Update: 2021-12-14 13:06 GMT

താനൂര്‍: കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാതെ അവര്‍ക്ക് അവകാശപ്പെട്ട പോഷകാഹാരം പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയിലും ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് കെപിഎസ്ടിഎ താനൂര്‍ ഉപജില്ല കമ്മിറ്റി താനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസിനുമുന്നില്‍ അടുപ്പ് കൂട്ടല്‍ സമരവും പ്രതിഷേധ സംഗമവും നടത്തി.

അനാവശ്യ ചെലവുകളിലൂടെ ധൂര്‍ത്തു തുടരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ യോഗം പ്രതിഷേധിച്ചു.

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി സമരം ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സംസ്ഥാന കൗണ്‍സിലര്‍ ഷുക്കൂര്‍ പിലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബിനു മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ എന്‍. ബി.ബിജു പ്രസാദ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി പി ഷറഫുദ്ദീന്‍, ഉപജില്ലാ പ്രസിഡന്റ് ജിന്റോ ജേക്കബ്. ഉപജില്ലാ സെക്രട്ടറി ജിനേഷ്. അനില്‍ പരപ്പനങ്ങാടി. പി, പി കെ ശശി കുമാര്‍, ബിനു മോഹന്‍, ദിലീപ് ബിജു ഇ എം എന്നിവര്‍ സംസാരിച്ചു.

Tags: