പെരിന്തല്‍മണ്ണ: കമ്മ്യൂണിസ്റ്റ് ആചാര്യനായ ഇഎംഎസ്സിന്റെ ജന്‍മഗൃഹം സന്ദര്‍ശിച്ച് ബന്ധുക്കളുടെ ആശീര്‍വാദങ്ങളേറ്റുവാങ്ങി പെരിന്തല്‍മണ്ണ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ പ്രചാരണത്തിന്റെ രണ്ടാംദിനം. രാവിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ വെങ്ങൂരില്‍ നിന്ന് തുടങ്ങിയ പ്രചാരണം ചെമ്മനിയോട്, ഉച്ചാരക്കടവ്, മേലാറ്റൂര്‍ ചോലക്കുളം, ഒലിപ്പുഴ വെട്ടത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുത്ത്, കൂരിക്കുന്ന്, പള്ളിപ്പടി, കാര്യവട്ടം, പച്ചീരി, പീടികപ്പടി, മണ്ണാര്‍മല, ഏലക്കാട്, പൂരോണക്കുന്ന്, കാപ്പ്, മേല്‍ക്കുളങ്ങര, ചെരങ്ങരക്കുന്ന്, വെട്ടത്തൂര്‍, ഏഴുതലയില്‍ സമാപിച്ചു. വൈകീട്ട് നാലിന് പാതാക്കര കുന്നപ്പള്ളിയില്‍ നിന്ന് നൂറു കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ ഓണപ്പുടയില്‍ അവസാനിച്ചു.
സ്ഥാനാര്‍ത്ഥിയോടൊപ്പം ഏരിയ സെക്രട്ടറി രാജേഷ്, മേലാറ്റൂര്‍ എല്‍സി സെക്രട്ടറി പി രാമചന്ദ്രന്‍, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി ഇഖ്ബാല്‍, ഏരിയ കമ്മിറ്റി അംഗം ടി.കുഞ്ഞാപ്പു, ലോക്കല്‍ കമ്മിറ്റി അംഗം കെ കെ സിദ്ദിഖ്, വി ഇ.ശശിധരന്‍, പി ശിവദാസന്‍, പി കൃഷ്ണകുമാര്‍, പി കെ കൃഷ്ണകുമാര്‍ എന്നിവര്‍ അനുഗമിച്ചു. വെട്ടത്തൂര്‍ പഞ്ചായത്തില്‍ ഏരിയ സെക്രട്ടറി രാജേഷ്, എല്‍സി സെക്രട്ടറി എം ശശിധരന്‍, ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ കെ പി നജ്മുദ്ദീന്‍, കണ്ണനാത്ത് മുഹമ്മദാലി, ഒ സുകുമാരന്‍, കെ അസീസ്, എം ഹംസക്കുട്ടി, എം എം മുസ്തഫ, സോണില്‍ ദാസ്, എ ഷാജി, സുന്ദരന്‍ പള്ളിക്കുത്ത്, പി രഘുനാദ്, ഒ പി റസാഖ്, പി മുഹമ്മദാലി, മുസ്തഫ എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
