രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
തിരുവനന്തപുരം: ലൈംഗീക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും ആ കട്ടില്‍ കണ്ട് പനിയ്‌ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് മുകേഷ് എംഎല്‍എയുടെ രീതിയില്‍ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
രാഹുലിന് എതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും കാര്യങ്ങള്‍ അതിനനുസരിച്ച് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെക്കാള്‍ ഗൗരവം ഉള്ള വിഷയം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയാണെന്ന് സണ്ണിജോസഫ് കൂട്ടിചേര്‍ത്തു.