പുതിയ കാലത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നുവെന്ന് കെപിഎ മജീദ് എംഎല്‍എ

Update: 2021-11-28 11:15 GMT
പുതിയ കാലത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നുവെന്ന് കെപിഎ മജീദ് എംഎല്‍എ

പരപ്പനങ്ങാടി: നമ്മുടെ രാജ്യം സംഘര്‍ഷങ്ങളിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നുപോകുമ്പോള്‍ രാഷ്ട്ര പിതാവിന്റെ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നുവെന്ന് കെപിഎ മജീദ് എംഎല്‍എ പറഞ്ഞു. മലപ്പുറം ജില്ല ഗാന്ധി ദര്‍ശന്‍ സമിതി , ഉള്ളണം എഎംയുപി സ്‌കൂളില്‍ സംഘടിപ്പിച്ച പി കെ നാരായണന്‍ മാസ്റ്റര്‍ക്കുള്ള സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രയോക്താവാണ് നാരായണന്‍ മാഷ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ നാരായണന്‍ മാസ്റ്റര്‍ക്കുള്ള ഉപഹാരം അദ്ദേഹം സമര്‍പ്പിച്ചു.

പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ പരമേശ്വര ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ പി മെറിന, ഗിരീഷ് സി, റംലത്ത്, കെ കെ നെഹ്‌റു യുവകേന്ദ്ര ജില്ല കോഡിനേറ്റര്‍ ഡി ഉണ്ണികൃഷ്ണന്‍, തിരൂരങ്ങാടി ഡിഇഒ ടി കെ. വൃന്ദാ കുമാരി, എഇഒ മുഹമ്മദ് പി പി, വി പി ഹസ്സന്‍ ഹാജി, വി എന്‍ ഹരിദാസന്‍ മാസ്റ്റര്‍, സി എ റസാഖ്, പി.വി.ഉദയകുമാര്‍ , ഹെഡ് മാസ്റ്റര്‍ കെ.അബ്ദുല്‍ കരീം, ആര്‍. പ്രസന്ന കുമാരി, സി വി. അരവിന്ദ്, പി പി മുജീബ് റഹ്മാന്‍, ഇ സത്യന്‍, നീലകണ്ഠന്‍ മാസ്റ്റര്‍, കെ ഉമാവതി, എം ധന്യ, വി നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ഉപഹാരം ടി കെ കൃഷ്ണദാസ് സമര്‍പ്പിച്ചു. 

Tags:    

Similar News