കെപി അനില്‍കുമാര്‍ സിപിഎമ്മിലേക്ക്; കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Update: 2021-09-14 06:32 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ സിപിഎമ്മിലേക്ക്. ഇന്നലെവാര്‍ത്താസമ്മേളനത്തിന്  ശേഷം അദ്ദേഹം എകെജി സെന്ററിലേക്ക് പോകുമെന്നാണ് വിവരം. വാര്‍ത്താസമ്മേളനത്തില്‍ മോദിക്കെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു.കെ സുധാകരനും കെസി വേണുഗോപാലിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ഇന്ന് കെ പി അനില്‍കുമാര്‍ ഉയര്‍ത്തിയത്.  

ഉപാധികളില്ലാതെയാന്‍ താന്‍ സിപിഎമ്മിലേക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷം ഉയര്‍ന്ന മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി അറിയിച്ചു. ഡിസിസി ഭാരവാഹികള്‍ പെട്ടി തൂക്കികളാണെന്ന് ആരോപണത്തെക്കാള്‍ വലിയ അച്ചടക്ക ലംഘനം വേറെ എന്ത് എന്ന ചോദ്യവും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.

അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് കെ സുധാകരന്‍, കെപി അനില്‍കുമാറിനെ പുറത്താക്കിയ വിവരം മാധ്യമങ്ങളെ വിളിച്ച് അറിയിക്കുന്നത്.


Tags:    

Similar News