കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്താന്‍ അവസരം; അവസാന തിയ്യതി സപ്തംബര്‍ 30

Update: 2021-08-31 10:01 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ താമസക്കാരുടെ റേഷന്‍ കാര്‍ഡില്‍ പേര്, വയസ്സ്, ലിംഗം, വരുമാനം, വിലാസം മുതലായവ തിരുത്തുന്നതിനും മരണപ്പെട്ടവരെ കുറവ് ചെയ്യുന്നതിനും അതത് താലൂക്ക് സ്‌പ്ലൈ സിറ്റി റേഷനിംഗ് ഓഫിസുകളില്‍ സപ്തംബര്‍ 30 നകം രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യവകുപ്പ് തീരുമാനിച്ച പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബേസ് കൃത്യമാക്കുന്നതിനാണ് നടപടി.

Tags: