കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധന എട്ടുലക്ഷം കടന്നു

Update: 2020-12-04 12:50 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം എട്ടു ലക്ഷം കടന്നു. ആകെ 8,06,671 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8,03,573 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,33,371 എണ്ണം നെഗറ്റീവാണ്. ഇന്നലെ 6,309 സ്രവസാംപിളാണ് പരിശോധിച്ചത്.

1,646 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1,646 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26,294 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,74,034 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 156 പേര്‍ ഉള്‍പ്പെടെ 1,533 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 417 പേര്‍ ഉള്‍പ്പെടെ ആകെ 8,430 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 335 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ്‌കെയര്‍ സെന്ററുകളിലും, 8,095 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്.