കോഴിക്കോട് അതിഥി നമ്പൂതിരി വധക്കേസ്; പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
കോഴിക്കോട്: ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി. കുട്ടിയുടെ പിതാവ് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ ദേവിക അന്തര്‍ജനം എന്നിവരാണ് പ്രതികള്‍. പ്രതികളെ ഇന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
2013ല്‍ ആണ് കേസിനാസ്പദമായ സംഭവം. അതിഥി എസ് നമ്പൂതിരി , സഹോദരനായ പത്തു വയസ്സുകാരന്‍ അരുണ്‍ എസ് നമ്പൂതിരി എന്നിവര്‍ 10 വര്‍ഷക്കാലമാണ് ക്രൂര പീഡനം അനുഭവിച്ചത്. അതിഥിയെ മര്‍ദ്ദിക്കുകയും ക്രൂരമായി പൊള്ളലേല്‍പ്പിക്കുകയും പട്ടിണിക്കിട്ടുമായിരുന്നു ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയത്.
ഒന്നാംപ്രതി സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തര്‍ജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലുള്ളതാണ് മേല്‍പ്പറഞ്ഞ രണ്ടു കുട്ടികള്‍. വാഹനപകടത്തില്‍ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ്, സുബ്രഹ്‌മണ്യന്‍ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്. ഇതിനുശേഷമാണ് കുട്ടികള്‍ ക്രൂര പീഡനങ്ങള്‍ക്കിരയാകുന്നത്. കേസില്‍ നിര്‍ണായകമായത് സഹോദരന്‍ അരുണിന്റെ മൊഴികളായിരുന്നു. പിതാവും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നു എന്നും പത്ത് വയസുകാരന്‍ മൊഴി നല്‍കുകയായിരുന്നു.
