കോഴിക്കോട്: ജില്ലയിലെ 65 കൊവിഡ് ആശുപത്രികളില്‍ 3,130 കിടക്കകളില്‍ 2,076 എണ്ണം ഒഴിവുണ്ട്. 186 ഐ.സി.യു കിടക്കകളും 63 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 718 കിടക്കകളും ഒഴിവുണ്ട്. 17 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 714 കിടക്കകള്‍, 78 ഐ.സി.യു, 36 വെന്റിലേറ്റര്‍, 375 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
10 സി.എഫ്.എല്‍.ടി.സികളിലായി 1,124 കിടക്കകളില്‍ 808 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എല്‍. ടി.സികളില്‍ 384 എണ്ണം ഒഴിവുണ്ട്. 56 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1262 കിടക്കകളില്‍ 963 എണ്ണം ഒഴിവുണ്ട്.