പൂജപ്പുര ജയിലില്‍ കൊവിഡ് തടവുകാരന്‍ മരിച്ചു: സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണം

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ മണികണ്ഠന്റെ മരണം ഉള്‍പ്പടെ സംസ്ഥാനത്ത് ഇന്ന് 8 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.

Update: 2020-08-16 06:23 GMT

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠന്‍(72) ആണ് മരിച്ചത്. മണികണ്ഠന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തടവുകാരിലും ജയില്‍ ജീവനക്കാരിലും നടത്തിയ പരിശോധനയില്‍ 217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ജയിലില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ചികിത്സകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.


പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ മണികണ്ഠന്റെ മരണം ഉള്‍പ്പടെ സംസ്ഥാനത്ത് ഇന്ന് 8 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. വയനാട് വാളാട് സ്വദേശി ആലി(73),കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍(63), കോന്നി സ്വദേശി ഷഹറുബാന്‍(54), ചിറയിന്‍കീഴ് സ്വദേശി രമാദേവി(68), കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ(85), മലപ്പുറത്ത് പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ(65) എന്നിവരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.




Tags: