കൊവിഡ്: ഇന്ത്യയെപ്പോലെ ഒരു രാജ്യവും ചെയ്തിട്ടില്ല; കേന്ദ്ര സര്‍ക്കാരിനെ വാനോളം പുകഴ്ത്തി സുപ്രിംകോടതി

Update: 2021-09-23 16:40 GMT

ന്യൂഡല്‍ഹി: ഇന്ത്യ ചെയ്തതുപോലെ ഒരു രാജ്യവും കൊവിഡ് പ്രതിരോധം നടപ്പാക്കിയിട്ടില്ലെന്ന് സുപ്രിംകോടതി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു കേസ് കേള്‍ക്കുന്നതിനിടയിലാണ് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനെ വാനോളം പുകഴ്ത്തിയത്.

ഇന്ന് ഞങ്ങള്‍ സന്തുഷ്ടരാണ്. ദുരിതമനുഭവിക്കേണ്ടി വന്ന പൗരന്മാര്‍ക്ക് ഒരു ആശ്വാസമായി. സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. പൗരന്റെ കണ്ണു തുടയ്ക്കാന്‍ സര്‍ക്കാര്‍ കുറച്ചുകാര്യങ്ങള്‍ ചെയ്തു- ജസ്റ്റിസ് എം ആര്‍ ഷാ പറഞ്ഞു.

കേസ് പരിഗണിച്ച ജസ്റ്റിസ് ഷായുടെ ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് എ എസ് ബോപന്നയും സര്‍ക്കാരിനെ പുകഴ്ത്തുന്നതില്‍ കുറവ് വരുത്തിയില്ല. മെഡിക്കല്‍ ഓക്‌സിന്റെ അഭാവം കൊണ്ട് മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹാര നടപടികളുമായി വേഗത്തില്‍ രംഗത്തുവന്നുവെന്നും ജസ്റ്റിസുമാര്‍ പറഞ്ഞു.

ദേശീയ ദുരന്ത നിരവാരണ അതോറിറ്റിയുടെ സംസ്ഥാന ഘടകങ്ങളാണ് 50,000 രൂപ വച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ടത്.