കൊവിഡ്: ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിയുടെ ആരോഗ്യനില തൃപ്തികരം

Update: 2020-12-18 02:44 GMT

റഹ്ടക്ക്: ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും മേദാന്ത ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ വിവിധ ആരോഗ്യപരാമീറ്ററുകളും സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് വിജിയ്ക്ക് രോഗബാധയുണ്ടായത്. ഭാരത് ബയോടെക്കിന്റെ വാക്‌സിന് കൊവാക്‌സിനെന്നാണ് പേരിട്ടിട്ടുള്ളത്.

ഡിസംബര്‍ 5ാം തിയ്യതിയാണ് അനില്‍ വിജിക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഡിസംബര്‍ 14ന് റോഹ്ടക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മേദാത്തയിലേക്ക് മാറ്റി.

നവംബര്‍ 20നാണ് മന്ത്രിയ്ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.