കോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകും: ആർ ബിന്ദു
കോട്ടയം: മെഡിക്കല്‍ കോളജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിൻ്റെ വീട് നിർമ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർവഹിക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻ എസ് എസ് നിര്‍മ്മാണം നടത്തുമെന്നും വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആര് ബിന്ദു അറിയിച്ചു.
അതേസമയം, ബിന്ദുവിൻ്റ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ആളികത്തുകയാണ്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.