കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ യുവതി മരിച്ച സംഭവത്തിനു കാരണം സർക്കരിൻ്റെ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി അവർക്ക് അന്ത്യാജ്ഞലി അർപ്പിക്കവെയാണ് പ്രതികരണം.
അപകടത്തിൽ ജീവൻ പൊലിഞ്ഞ ബിന്ദുവിൻ്റെ മകളുടെ ചികിൽസ സർക്കാർ ഉറപ്പുവരുത്തണമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സർക്കാർ ഈ കുടുംബത്തിൻ്റെ കാരങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ അത് പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
ആരോഗ്യരംഗത്ത് ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കുന്നതിനു കാരണം ഉത്തരവാദിത്വമില്ലാത്ത സർക്കാരാണെന്നും അതുകാരണം പാവപ്പെട്ട ജനങ്ങളുടെ ജീവിതം ബലിയാടാവുകയാണെന്നും സതീശൻ പറഞ്ഞു. പൊളിഞ്ഞു വീണ കെട്ടിടം ഉപയോഗശൂന്യമായിരുന്നെന്ന് പറയുന്ന മന്ത്രിയുടെ വാദം ഇപ്പോൾ പൊളിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു.