കോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു

Update: 2025-07-04 07:55 GMT

കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞു വീണ് മരിച്ച തലയോലപറമ്പ് സ്വദേശി ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു. ഭർത്താവ് വിശ്രുതനും മകനും മകളും അന്ത്യചുംബനം നൽകി. തലയോലപറമ്പിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ.

ഇന്നലെയാണ് കെട്ടിടം പൊളിഞ്ഞു വീണ്, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ബിന്ദുവിന് ജീവൻ നഷ്ടമായത്. മകൾ നവമിയുടെ ചികിൽസാർഥം ആശുപത്രിയിൽ എത്തിയതാണ് ബിന്ദു. മകൾക്ക് കൂട്ടിരിപ്പിനെത്തിയ ബിന്ദു ശുചിമുറിയിലേക്ക് പോകവെയാണ് കെട്ടിടു ഇടിഞ്ഞുവീണ് അവർ അതിനടിയിലായത്.ഏറെ നേരം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ബിന്ദുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Tags: