കോട്ടക്കല്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

Update: 2022-04-06 17:01 GMT

ദോഹ: മലപ്പുറം കോട്ടക്കല്‍ സ്വദേശി ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഖത്തറില്‍ വച്ച് മരിച്ചു. പരവക്കല്‍ ഷബീര്‍ അലിയാണ്(36) മരിച്ചത്. ഏതാനും ആഴ്ചകളായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികില്‍സയിലായിരുന്നു.

മൊബൈല്‍ ആക്‌സസറീസ് സ്ഥാപനമായ അനീസ് ഗ്രൂപ്പില്‍ ഓപറേഷന്‍ മാനേജരാണ്, ഷബീര്‍ അലി. കെഎംസിസിയുടെ കോട്ടയം മണ്ഡലം പ്രവര്‍ത്തകനാണ്. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. 

പിതാവ്: സൈതലവി പരവക്കല്‍, മാതാവ്: നദീറ: ഭാര്യ: ബുഷ്‌റ, മക്കള്‍: അഖിന്‍ മുഹമ്മദ്, ആലിയ.



Tags: