കൂടത്തായി കേസ്: പ്രതി ജോളിക്ക് ജാമ്യം; ജയിലില്‍ തുടരും

Update: 2020-10-15 09:07 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആദ്യ ഭര്‍ത്താവ് റോയിയുടെ മാതാവ് അന്നമ്മ തോമസിനെ സൈനയിഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം. എന്നാല്‍ ജോളിക്കെതിരേ മറ്റ് അഞ്ച് കേസുകള്‍ കൂടി നിലവിലുണ്ട്. മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.

നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടി മാത്യു, സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്. കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതക പരമ്പര പുറത്ത് വന്നത്. 2012 ആഗസ്റ്റ് 22-ന് അന്നമ്മ തോമസിന്റെ കൊലപാതകത്തോടെയാണ് കൂടത്തായി കൊലപാത പരമ്പര തുടങ്ങുന്നത്.കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും കൂട്ടുപ്രതികള്‍ ഉണ്ടായിരുന്നെങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമായിരുന്നു പ്രതി.