കൂടത്തായി കേസ്: ജോളിയുടെ വിടുതല്‍ ഹരജി തള്ളി

Update: 2022-12-15 08:22 GMT

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ വിടുതല്‍ ഹരജി കോഴിക്കോട് അഡീഷന്‍ സെഷന്‍സ് കോടതി തള്ളി. കൊലപാതക പരമ്പരയിലെ മൂന്നാമത്തെ ഇരയായ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ വിടുതല്‍ ഹരജിയാണ് തള്ളിയത്.

കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കി 2011 സപ്തംബറിലാണ് ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ കൊലപാതക്കുറ്റത്തിന് പുറമേ തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.