കൊച്ചി: കൂടാലപ്പാട് വ്യാപാരിയുടെ മാല പൊട്ടിച്ച കേസ്സില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയതു. കറുകുറ്റി മരങ്ങാടം പള്ളിക്ക് സമീപം മാളിയേക്കല്‍ വീട്ടില്‍ ലൈജു ആന്റണി (46), തുറവൂര്‍ ആനപ്പാറ പള്ളിക്ക് സമീപം പാലാട്ടി വീട്ടില്‍ ലിജോ വര്‍ഗ്ഗീസ് (40) എന്നിവരെയാണ് കോടനാട് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ കൂടാലപ്പാട് കൊടുവേലിപ്പടി ഭാഗത്ത് റേഷന്‍കടയുടെ അകത്തേക്ക് അതിക്രമിച്ച് കയറി ഉടമസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പേലിസ് പറഞ്ഞു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ കിടന്ന സ്വര്‍ണ മാല പൊട്ടിച്ചെടുത്ത് പ്രതികള്‍ കാറില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പോയ ഇവരെ ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം അത്താണിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ലൈജുവിനെതിരെ അങ്കമാലി പോലിസ് സ്റ്റേഷനിലും, ലിജോക്കെതിരെ കാലടി പോലിസ് സ്റ്റേഷനിലും കേസ്സുകള്‍ ഉണ്ട്.
പെരുമ്പാവൂര്‍ ഡി വൈ എസ്പി എന്‍.ആര്‍.ജയരാജ്, കോടനാട് ഇന്‍സ്‌പെക്ടര്‍ എ.അനന്തകൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.എസ്.സുബൈര്‍, എന്‍.രാജേന്ദ്രന്‍, കാലടി എസ്. ഐ. പ്രശാന്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സത്താര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നജാഷ്, വിനോദ്, പ്രസീന്‍, സാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.