കോന്നി പാറമട അപകടം; വിശദമായ പരിശോധന നടത്തും: ജില്ലാ ഭരണകൂടം

Update: 2025-07-10 04:08 GMT

പത്തനംതിട്ട: കോന്നി പാറമട അപകടവുമായി ബന്ധപ്പെട്ട സമഗ്ര പരിശോധനക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ഇന്ന് കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ വിലയിരുത്തലുകൾ നടത്തും. ക്വാറി പ്രവർത്തിക്കുന്നത് അനധികൃതമാണെന്നതടക്കമുള്ള നാട്ടുകാരുടെ പരാതികൾ പരിശോധിക്കാനാണ് തീരുമാനം.

ഇക്കഴിഞ്ഞ ദിവസമാണ് ഹിറ്റാച്ചിക്കു മുകളിൽ പാറ ഇടിഞ്ഞു വീണ് ഓപ്പറേറ്ററും സഹായിയുമടക്കം രണ്ടു പേർ മരിച്ചത്. മരിച്ച ജാർഖണ്ഡ് സ്വദേശികളായ അജയ്രാജിൻ്റെയും മഹാദേവപ്രധാന്റെയും മൃതദേഹം ഇന്നുനാട്ടിലേക്ക് കൊണ്ടുപോകും.

Tags: