കൊല്ലത്ത് ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി തീക്കൊളുത്തി മരിച്ചു

Update: 2023-02-09 07:38 GMT

കൊല്ലം: പുത്തൂരില്‍ സ്വയം ചിതയൊരുക്കി തീക്കൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാര്‍ (68) ആണ് മരിച്ചത്. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയകുമാര്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പോലിസിന് കിട്ടിയിട്ടുണ്ട്.

ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ വിജയകുമാര്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. സഹോദരിയുടെ വീടിനോട് ചേര്‍ന്നുള്ള കുടുംബവീട്ടിലാണ് ഇയാള്‍ കഴിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് വീട്ടുകാര്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ വിജയകുമാര്‍ ദീര്‍ഘനാളായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു. അതിനാല്‍, ഇയാള്‍ക്ക് ജോലിക്ക് പോവാന്‍ സാധിച്ചിരുന്നില്ല.

Tags:    

Similar News