മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി സ്മാരക അവാര്‍ഡ് പി കെ കെ ബാവക്ക്
പെരിന്തല്‍മണ്ണ: മുസ്‌ലിം ലീഗ് നേതാവായിരുന്ന കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് പി കെ കെ ബാവക്ക് സമ്മാനിക്കുന്നതിന് കുളത്തൂര്‍ മുഹമ്മദ് മൗലവി സ്മാരക ട്രസ്റ്റ് തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരൂര്‍ക്കാട്ട് 20 ന് ഞായറാഴ്ച 4 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിക്കും. ലീഗ് അഖിലേന്ത്യാ ജന:സിക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സലീം കുരുവമ്പലം (ട്രസ്റ്റ് ജന: കണ്‍വീനര്‍), ഉമ്മര്‍ അറക്കല്‍ (ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, ) സി പി ഹംസ (ട്രസ്റ്റ് ട്രഷറര്‍), പാതാരി അമീര്‍ (ട്രസ്റ്റ് കണ്‍വീനര്‍) എന്നിവര്‍ സംസാരിച്ചു.