ധാര്‍മിക പ്രശ്‌നങ്ങളില്ല; സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തിരിച്ചെത്തുന്നു

നാളെ നടക്കുന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും

Update: 2021-11-10 08:36 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. നാളെ നടക്കുന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. 

ഒരു വര്‍ഷം മുമ്പായിരുന്നു കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്നത്. ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ അവധിയെടുക്കുന്നു എന്ന് പറഞ്ഞാണ് മാറി നിന്നത്.

മകന്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാറി നിന്നത്. ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിയുടെ മടങ്ങിവരവിന് ധാര്‍മിക പ്രശ്‌നങ്ങളില്ലെന്ന നിലപാടാണ് പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്.

കഴിഞ്ഞ നവംബര്‍ 11 കോടിയേരി അവധി അപേക്ഷ നല്‍കുകയും 13ന് ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗം അവധി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം എ വിജയരാഘവന് താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തു. പാര്‍ട്ടി സമ്മേളന കാലയളവിലാണ് കോടിയേരി മടങ്ങിയെത്തുന്നത്.


Tags: