കോടനാട് എസ്‌റ്റേറ്റ് കവര്‍ച്ച: ഏഴാംപ്രതി പിടിയില്‍

ജയലളിതയുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായിരുന്നു നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ്.

Update: 2020-08-31 05:53 GMT

തൃശൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലെ എഴാം പ്രതി പിടിയിലായി. ആളൂര്‍ സ്വദേശി ഉദയകുമാറാണ് പിടിയിലായത്. ഇയാളെ ചാലക്കുടി പൊലീസും തമിഴ്‌നാട് പൊലീസും ചേര്‍ന്ന് കൊകട്ടിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.

ജയലളിതയുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായിരുന്നു നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ്. 2017 ഏപ്രില്‍ 23നു രാത്രി കവര്‍ച്ചാ ശ്രമം തടയുന്നതിനിടെയാണു സുരക്ഷാ ജീവനക്കാരന്‍ ഓം ബഹദൂര്‍ കൊല്ലപ്പെട്ടത്. പ്രതികളും സാക്ഷികളുമായി പിന്നീടുണ്ടായ തുടര്‍മരണങ്ങള്‍ സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. എസ്റ്റേറ്റിലെ അക്കൗണ്ടന്റ് ദിനേശ് കുമാറിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

Tags: