കൊടകര കുഴല്‍പണ കേസ്; വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി സഭയില്‍

കുഴല്‍പണക്കേസ് കേസില്‍ അടിയന്തിരപ്രമേയത്തിന് നോട്ടിസ് നല്‍കി ഷാഫി പറമ്പില്‍

Update: 2021-06-07 04:59 GMT

തിരുവനന്തപുരം: ബിജെപിയുടെ കൊടകര കുഴല്‍പണക്കേസ് വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കുഴല്‍പ്പണ കേസില്‍ ഷാഫി പറമ്പിലിന്റെ അടിയന്തിരപ്രമേയത്തിന്മേല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേസ് സംബന്ധമായ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ 20 പ്രതികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ബിജെപിയുടെ കുഴല്‍ പണകേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. കുഴല്‍പ്പണ കേസില്‍ പോലിസ് അന്വേഷണം ഗൗരവത്തില്‍ ആവണമെന്ന് ഷാഫി പറമ്പിന്റെ അടിയന്തിര പ്രമേയ നോട്ടിസില്‍ പറഞ്ഞു.

കുഴല്‍പണം തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു വെന്ന് പറഞ്ഞ ബിജെപി നേതൃത്വം, അതേ കുഴല്‍പ്പണ ഇടപാടാണ് നടത്തുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

Tags:    

Similar News