ബിജെപി കൊടകര കള്ളപ്പണക്കവര്‍ച്ചകേസ്: പ്രാഥമികാന്വേഷണം തുടങ്ങിയതായി ഇഡി

ബിജെപി നേതാക്കളായ പ്രതികളെസഹായിക്കാന്‍ ഇഡി ഒത്തുകളിക്കുകയാണെന്ന് വാദത്തിനിടയില്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ ആരോപിച്ചു

Update: 2021-11-03 08:32 GMT

കൊച്ചി: ബിജെപിയുടെ കൊടകര കള്ളപ്പണക്കവര്‍ച്ച കേസില്‍ പ്രാഥമികാന്വേഷണം തുടങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. അടുത്ത ബുധനാഴ്ചക്കകം സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാന്‍ കോടതി ഇഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് നിര്‍ദേശിച്ചു. ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ നല്‍കിയ ഹരജിയിലാണ് നടപടി. നേരത്തെ നിലപാടറിയിക്കാന്‍ ഇഡിക്ക് നാലു തവണ കോടതി സമയം നീട്ടി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് ഹരിപാല്‍ അടുത്ത തവണനിലപാടറിയിക്കണമെന്ന് ഇഡിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബിജെപി നേതാക്കളായ പ്രതികളെസഹായിക്കാന്‍ ഇഡി ഒത്തുകളിക്കുകയാണെന്ന് വാദത്തിനിടയില്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. അഗസ്റ്റിന്‍ ആന്റ് നിമോദ് അസോസിയേറ്റ്‌സിന്റെ അഭിഭാഷകരായ അഡ്വ. അഗസ്റ്റിന്‍ മേച്ചീരി, അഡ്വ. നിമോദ് എന്നിവരാണ് ഹരജിക്കാരനു വേണ്ടി ഹാജരായത്.

Tags: