'ജനങ്ങളുടെ താല്‍പ്പര്യം അറിയാം';നവകേരള ക്ഷേമ സര്‍വേ നടത്താനൊരുങ്ങി സര്‍ക്കാര്‍

Update: 2025-10-07 04:46 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളുടെ താല്‍പ്പര്യം അറിയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. നവകേരള ക്ഷേമ സര്‍വേ നടത്താനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി സര്‍വേ നടത്തുകയാണ് നവകേരള ക്ഷേമ സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് സര്‍വേയുടെ പ്രധാന അജണ്ട.

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് സര്‍വേയുടെ ഏകോപനവും വിലയിരുത്തലും നിര്‍വഹിക്കുക. വീടുകള്‍ കയറിയിറങ്ങി വിവരശേഖരണം നടത്തുകയാണ് ഉദ്ദേശം. ഇതിനോടകംതന്നെ സര്‍വേക്കായി വിശദമായ മൊഡ്യൂള്‍ തയ്യാറാക്കിയതായാണ് വിവരം. അടുത്ത തിരഞ്ഞെടുപ്പിലും വിജയം കൈവരിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.

Tags: