ഡാമുകളെ അറിയാം ; കൈപുസ്തകവുമായി കെഎസ്ഇബി

Update: 2021-06-04 12:42 GMT

കല്‍പ്പറ്റ: വൈദ്യുതി ബോര്‍ഡിന് കീഴിലുളള സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളുടെയും ജലസംഭരണികളുടെയും സമഗ്ര വിവരങ്ങള്‍ അടങ്ങിയ കൈപുസ്തകം പുറത്തിറങ്ങി. ജല സംഭരണികളുടെ സംഭരണശേഷി, സുരക്ഷിതത്വം, ജലനിര്‍ഗമന സംവിധാനവും നിയന്ത്രണങ്ങളും, റൂള്‍ കര്‍വുകള്‍, അടിയന്തര കര്‍മ്മ പദ്ധതി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം 1924, 2018, 2019 വര്‍ഷങ്ങളിലെ പ്രളയങ്ങളെക്കുറിച്ചുളള വസ്തുതകളും പ്രതിപാദിക്കുന്ന കൈപുസ്തകം കെഎസ്ഇബി ലിമിറ്റഡിന്റെ കീഴിലുളള ഡാം സുരക്ഷാ വിഭാഗമാണ് തയ്യാറാക്കിയത്.

പൊതുജനങ്ങള്‍ക്ക് വിജ്ഞാനത്തൊടൊപ്പം അണക്കെട്ടുകളെ സംബന്ധിച്ചുളള തെറ്റിദ്ധാരണകള്‍ അകറ്റാനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും കൈപുസ്തകം സഹായിക്കും. ജില്ലയില്‍ വിതരണത്തിനെത്തിയ കൈപുസ്തകം തരിയോട് ഡാം സുരക്ഷാ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി. മനോഹരന്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയ്ക്ക് നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, സബ് എഞ്ചിനിയര്‍ കെ. അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News