കാപ്പന് ചികിത്സ: യു പി സര്‍ക്കാരിന്റെ ഇടപെടലിനെതിരേ ജാഗ്രത വേണം: കെഎംവൈഎഫ്

Update: 2021-04-28 16:58 GMT

തിരുവനന്തപുരം: സിദ്ദിഖ് കാപ്പന്റെ ചികിത്സ ഡല്‍ഹിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും, എന്നാല്‍ തുടര്‍ നടപടികള്‍ സങ്കീര്‍ണമാക്കാനുള്ള യു പി സര്‍ക്കാരിന്റെ ഇടപെടലിനെതിരേ ഉത്തരവാദിത്തപ്പെട്ടവരും പൊതു സമൂഹവും ജാഗരൂകാരായിരിക്കണമെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കരാളി സുലൈമാന്‍ ദാരിമിയും പറഞ്ഞു.

ന്യൂനപക്ഷ ഇരകള്‍ക്ക് അനുകൂലമായ കോടതിയുത്തരവുകളെ മുന്‍പും ഇങ്ങനെ സങ്കീര്‍ണമാക്കിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീരെ അവശനായിട്ടുള്ള കാപ്പന് എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ട്. നൂലാമാലകള്‍ സൃഷ്ടിച്ചു നടപടികള്‍ വൈകിപ്പിക്കാനുള്ള ഏത് ശ്രമങ്ങള്‍ക്കെതിരെയും ഉത്തരവാദിത്തപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപെട്ടു.

Tags:    

Similar News