ഇസ്രായേലിന്റെ നരമേധത്തിനെതിരേ കെഎംവൈഎഫ്

Update: 2021-05-12 15:17 GMT

തിരുവനന്തപുരം: മസ്ജിദുല്‍ അഖ്‌സയ്ക്കും പരിസരത്തും നടന്ന ഇസ്രായേലിന്റെ നരമേധത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന പോരാളികള്‍ക്കായി പെരുന്നാള്‍ ദിനത്തില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് കെ എം വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയും ജനറല്‍ സെക്രട്ടറി കരാളി സുലൈമാന്‍ ദാരിമിയും പറഞ്ഞു.

ജയിലറകളില്‍ തളക്കപ്പെട്ട നിരപരാധികള്‍ക്ക് സംഘടനാ വ്യത്യാസം മറന്ന് ഏവരും ഒന്നിക്കണമെന്നും പരിക്കേല്‍ക്കാത്ത വിഷയങ്ങളില്‍ മാത്രം പ്രതികരിച്ച് മാറിനില്‍ക്കാതെ മുസ്‌ലിം ഉമ്മത്തിന്റെ മുഴുവന്‍ വിഷയങ്ങളിലും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്യത്തെ ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കാന്‍ ജനാധിപത്യത്തില്‍ സാധ്യമായ മുഴുവന്‍ മാര്‍ഗങ്ങളും ഉപയോഗിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.