ജീവന് ഭീഷണിയുണ്ടെന്ന് കിറ്റെക്‌സ് ഉടമ സാബു എം ജേക്കബ്

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിരിവ് നല്‍കാത്തതിനും ഇഷ്ടക്കാരായ അനര്‍ഹര്‍ക്ക് ജോലി നല്‍കാത്തതുമൊക്കെ തന്നെ ഉപദ്രവിക്കാന്‍ പല സമയങ്ങളിലായി കാരണങ്ങളായെന്നും സാബു എം ജേക്കബ് പറയുന്നു.

Update: 2021-07-03 17:56 GMT
തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കിറ്റക്‌സ് ഉടമ സാബു ജേക്കബ്. സ്വകാര്യ ചാനലിലെ ന്യൂസ് അവറിലായിരുന്നു സാബു ജേക്കബിന്റെ വെളിപ്പെടുത്തല്‍. എന്റെ ജീവന്‍ തന്നെ അപകടത്തിലാണ് എന്നായിരുന്നു സാബു എം. ജേക്കബ് ന്യൂസ് അവറില്‍ വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ വികസനത്തിനോട് മുഖം തിരിച്ചു നില്‍ക്കുകയാണെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിരിവ് നല്‍കാത്തതിനും ഇഷ്ടക്കാരായ അനര്‍ഹര്‍ക്ക് ജോലി നല്‍കാത്തതുമൊക്കെ തന്നെ ഉപദ്രവിക്കാന്‍ പല സമയങ്ങളിലായി കാരണങ്ങളായെന്നും സാബു എം ജേക്കബ് പറയുന്നു.


അതേസമയം ഇന്നലെ വൈകീട്ടും തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയെന്ന് സാബു എം ജേക്കബ് ആരോപിച്ചു. 76 നിയമങ്ങള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. സമീപപ്രദേശങ്ങള്‍ മലിനമാക്കുന്നു എന്ന പരാതിയെക്കുറിച്ച് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെന്നും പരിശോധനകളെ കുറിച്ച് ഉദ്യോഗസ്ഥരോട് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News