വിസ്മയയെ മര്‍ദ്ദിച്ചെന്ന് കുറ്റസമ്മതം; കിരണ്‍ കുമാര്‍ അറസ്റ്റില്‍; ചുമത്തിയത് ഗാര്‍ഹിക പീഢന കുറ്റം
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന് ശേഷം കൂടുതല്‍ വകുപ്പുകളെന്ന് പോലിസ്
കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ വിസ്മയ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഢന നിയമം പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിസ്മയയെ പലപ്രാവശ്യം മര്‍ച്ചിട്ടുണ്ടെന്ന് കിരണ്‍ പോലിസിനോട് സമ്മതിച്ചു. ഈ സാഹചര്യത്തിലാണ് കിരണിന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയത്. കരുന്നാഗപ്പള്ളിയില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍ കുമാര്‍.
വിസ്മയയെ ആശുപത്രിയിലേത്തിക്കുമ്പോള്‍ മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിന് ശേഷം മാത്രമേ കൂടുതല്‍ മര്‍ദ്ദനം വിവരം പുറത്ത്് വരുകയുള്ളൂ. ഇന്നലെ പുലര്‍ച്ചെ ഭര്‍ത്താവ് കിരണിന്റെ പോരുവഴിയിലെ വസതിയിലാണ് വിസ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.