രാജാവിന്റെ ജന്മദിനം: തായ്‌ലന്റില്‍ 30000 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കും

Update: 2020-12-05 09:18 GMT

ബാങ്കോക്ക്: അന്തരിച്ച രാജാവായ ഭൂമിബോള്‍ അദുല്യാദേജിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച രാജകീയ ഉത്തരവിനെത്തുടര്‍ന്ന് തായ്ലന്‍ഡിലെ 30,000 തടവുകാര്‍ക്ക് മാപ്പുനല്‍കുകയും 200,000 പേര്‍ക്ക് ശിക്ഷ കുറയ്ക്കുകയും ചെയ്യും.


നിലവിലെ രാജാവ് മഹാ വാജിരലോംഗ്‌കോര്‍ണ്‍ തന്റെ പിതാവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി പൊതുമാപ്പ് നല്‍കിയതായി റോയല്‍ ഗസറ്റ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ആകെ 344,161 തടവുകാരില്‍ 247,557 കുറ്റവാളികളാണ് ശിക്ഷാ ഇളവുകള്‍ക്ക് യോഗ്യതയുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മഹാ വാജിരലോങ്കോണ്‍ രാജാവ് അധികാരമേറ്റതു മുതല്‍ ജനാധിപത്യവാദിളുടെ വെല്ലുവിളി നേരിടുന്നുണ്ട്. ലോകത്തിലെ ഏറ്റവും കഠിനമായ രാജകീയ മാനനഷ്ട നിയമങ്ങളിലൊന്നാണ് തായ്ലാന്‍ഡിന്. രാജവാഴ്ചയെക്കുറിച്ചുള്ള ഏത് വിമര്‍ശനവും കടുത്ത ശിക്ഷക്ക് കാരണമാകും. തായ്ലാന്‍ഡിന്റെ പീനല്‍ കോഡിലെ 112-ാം വകുപ്പ് പ്രകാരം, രാജാവിനെയോ രാജ്ഞിയെയോ അവകാശിയെയോ അപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും.




Tags:    

Similar News