ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ്: കോടികള്‍ തട്ടിയ ജ്വല്ലറി ഉടമ പിടിയില്‍

Update: 2021-01-01 15:44 GMT
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സിയുടെ പേരില്‍ 45 ഓളം ആളുകളില്‍ നിന്ന് രണ്ടരക്കോടിയോളം തട്ടിയെടുത്ത് മുങ്ങിയ ജ്വല്ലറി ഉടമയും വ്യാപാരിയുമായ ഉമേഷ് വര്‍മ(60) പോലീസ് പിടിയില്‍. ദുബായില്‍നിന്ന് വിമാനമിറങ്ങിയ ഇയാളെ ഡല്‍ഹി പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കസ്റ്റഡയിലെടുത്തത്.


2017 നവംബറില്‍ പ്ലൂട്ടോ എക്‌സ്‌ചേഞ്ച് എന്ന പേരില്‍ മകന്‍ ഭാരത് വര്‍മയ്‌ക്കൊപ്പമാണ് ഉമേഷ് ക്രിപ്‌റ്റോകറന്‍സി പദ്ധതി ആരംഭിച്ചത്. പദ്ധതിയില്‍ പണം നിക്ഷേപിച്ചാല്‍ ഓരോ മാസവും നിശ്ചിത ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് നിരവധി ആളുകള്‍ പണം നിക്ഷേപിച്ചിരുന്നു. പിന്നീട് നിരവധി ആളുകളെ തട്ടിപ്പിന് ഇരകളാക്കി ഉമേഷ് വര്‍മ്മ ദുബായിലേക്ക് കടന്നു. പലതവണ ഇയാള്‍ തന്റെ മേല്‍വിലാസം മാറ്റി കൊണ്ടിരുന്നു. 2017 ല്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ.യും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി കോടതി ഉമേഷ് വര്‍മ്മയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്.




Similar News